പ്രിയപ്പെട്ട സുഹൃത്തുകളെ,
KACTയുടെ 32 ആം ഓണം ആഘോഷത്തിലേക്ക് നിങ്കൾക്കു ഏവർകും സ്വാഗതം. Onam, മലയാളികളുടെസ്വപ്നങ്ങള്ക്ക് നിറം പകരുന്ന ഉത്സവം.
ഓരോ ഉല്സവവും സമൂഹത്തിന്റെ സാമൂഹികവും സാമ്പത്തികവുമായി ആവശ്യങ്ങളുടെ പ്രഖ്യാപനം കൂടിയാണ്.ഒപ്പം പിന്തുടര്ന്നു വരേണ്ട മൂല്യങ്ങളുടെ ഓര്മ്മപ്പെടുത്തലും.
സമാധാനം, സമൃദ്ധി, സമത്വം എന്നീ മുന്നു കാര്യങ്ങള്‍ക്കൊപ്പം മികച്ച ഭരണനിര്‍വഹണത്തിന്റെ പ്രധാന്യവുംകൂടി ഓണം ഉയര്‍ത്തികാട്ടുന്നുണ്ട്. അടിസ്ഥാനപരമായി ജനങ്ങളുടെ ക്ഷേമമാണ് ഓണം നല്‍കുന്ന സന്ദേശം.
ജാതി, മത, വര്‍ഗ്ഗ വ്യത്യാസങ്ങള്‍ക്കതീതമായി ഒരു മലയാളി ദേശീയതയ്ക്കായുള്ള ശ്രമം. ലഭ്യമായ വിഭവങ്ങളെഎല്ലാവരുമായി പങ്കുവയ്ക്കുന്ന ഉല്‍സവം. സോഷ്യലിസത്തിന്റെയും കമ്മ്യൂണിസത്തിന്റെ ചിന്തകള്നാമ്പെടുക്കുന്നതിന് എത്രയോ മുമ്പ് ദൈവത്തിന്റെ സ്വന്തം നാട് മുന്നോട്ടു വച്ച സമത്വസുന്ദരമായ ചിന്തയാണ്ഓണം. മാവേലി നാട് വന്നീരും കാലം മാനുഷർ എല്ലാരും ഒന്ന് പോലെ എന്ന ആപ്ത വാക്യം ഞാൻ ഇവിടെസ്‌മരിക്കുന്നു
ജാതിയുടെയോ മതത്തിന്റെയോ സമ്പത്തിന്റെയോ വേർതിരിവുകളില്ലാതെ എല്ലാ മനുഷ്യരും ഏകോദരസഹോദരങ്ങളെപ്പോലെ
ജീവിച്ചിരുന്ന ഒരു നല്ല കാലത്തിന്റെ ഓർമ്മയെ, ഓണം എന്റെ മനസ്സിലേയ്‌ക്ക് കൊണ്ടുവരുന്നു.
ജാതിയും മതവും വർഗ്ഗീയതയും അഴിമതിയും സ്വജനപക്ഷപാതവും സ്വഭാവശുദ്ധിയില്ലായ്‌മയും അങ്ങനെഅനേകം തിന്മകളും ജീർണ്ണതകളും നമ്മുടെ ജീവിതത്തിലേയ്‌ക്ക് അതിക്രമിച്ചു കടന്നുകൊണ്ടിരിക്കുന്ന ആസുരമായഇക്കാലത്ത് ഓണം എനിക്ക് ഒരു സുവർണസ്‌മരണയായി തീരുന്നു.
സുഹൃതുക്കളെ,
ഓണത്തെ കുറിച്ച് പറയുമ്പോൾ എനിക്ക് മലയാളീ യെയും അവന്റെ ചിന്ത ഗതിയേയും പറ്റിയും രണ്ടു വരിപറയാൻ ആഗ്രഹിക്കുന്നു
ഇ ലോകം എമ്പാടും മനുഷ്യന് മനസിലാക്കുന്ന ഒരു ഭാഷ; സ്നേഹത്തിന്റെയും, സമത്വത്തിന്റെയും,സത്യസന്ധതയുടെയും പ്രതീക്ഷയുടെയും ഭാഷ. ഓണംതിന്റെ സന്ദേശം മലയാളീ ആ ഭാഷയിലൂടെ ലോകംമുഴുവനും പ്രചരിപ്പിക്കുന്നു.
ലോകത്തിന്റെ ഏറ്റുവം വലിയ ജനാതിപത്യ രാജ്യമായ ആയ ഇന്ത്യ മഹാരാജ്യം ഇന്ന് മാർഗ്ഗ ദർശനത്തിനായിഅതിന്റെ തെകേ അറ്റത്തുള്ള കൊച്ചു സംസ്ഥാനമായ കേരളത്തിലേക്ക് ഒറ്റു നോക്കുന്നു. നാനാ ജാതി മത വിശ്വാസികൾ തിങ്ങി പാർക്കുന്ന നമ്മുടെ നാട് സമാധാനത്തിന്റയ്യും സമൃതിയുടെയും വെള്ളി നക്ഷത്രമായിതിളങ്ങുന്നു.
കേരളത്തിൽ നിന്നും ഉള്ള ആശയങ്ങളും ചിന്തകളും നിലപാടുകളും ചരിത്രത്തിന്റെ താളുകളിൽ സ്വർണലിപികളായി എഴുതപ്പെട്ടിരിക്കുന്നു.
മത തീവ്രവാദികൾക്കും, സങ്കുചിത ചിന്താ ശക്തികല്കും, ഫാസിക്സ്റ് കൾക്കും ഭയം നമ്മുടെ ആശയംകളോട്ആണ്, നമ്മുടെ ചിന്തകളോടാണ്, നമ്മുടെ നിലപാട്കളോടാണ്, അത് കൊണ്ട് തന്നെ, ശബ്ദിക്കുന്ന നമ്മുടെനാവുകൾക്കു ഇടർച്ചകൾ അല്ല തുടച്ചകളാണ് ഉണ്ടാവേണ്ടത് എന്ന് ഞാൻ പ്രത്യാശിക്കുന്നു.
മലയാളീയുടെ ഈ പറഞ്ഞ ആശയംകൾക്കും, ചിന്തകൾക്കും, നിലപാടുകൾക്കും ഒരു പരിധി വരെ കാരണംചെറു പ്രായത്തിൽ അവൻ മാവേലിയെ പറ്റിയും ഓണംത്തിന്റെ പറ്റിയും കേട്ട കഥ ആവാം കാരണം എന്ന്ഞാൻ വിശ്വസിക്കുന്നു.
മധുസൂദനൻനായർ രചിച്ച അനശ്വരമാക്കിയ നാറാണത്ത് ഭ്രാന്തൻ എന്ന കവിത. ആ കവിത വഴി നിൻജൾക്കുവരരുചിയെയും പറയിപെറ്റ പന്തിരുകുലം എന്ന ഐതീഹ്യത്തെപ്പറ്റിയും അറിയാം എന്ന് ഞാൻവിചാരിക്കുന്നു.
’പറയിപെറ്റ പന്തിരുകുലം’’ പോലെ മലയാളക്കരയെ ഇത്രമേല്‍ സ്വധിനിച്ച മറ്റൊരു കഥ വേറെയില്ല ഉച്ചനീച്ചത്വത്തിന്റെ പൊള്ളുന്ന ചൂടില്‍,സാധാരണ മനുഷ്യന്‍ കണ്ട പകല്‍ കിനാവോ സ്വപ്നമോ എന്ന് തീര്‍ത്തുപറയാനാവില്ല ഈ ഐതീഹ്യത്തെ. ഐതീഹ്യങ്ങള്‍ പലപ്പോഴും സമൂഹത്തിന്റെ സ്വപ്നമായിട്ടാണ് പൊതുവെഗണിക്കപ്പെടുന്നത്.
കേരളദേശത്തിന്റെ സകല ജാതി മത ഗോത്രങ്ങളിലും ചെന്നു പിറവിയെടുത്ത പന്തിരുകുലം അന്ന് നിലവിലുള്ള സവര്ണജീര്ണ നീചഗോത്ര പ്രതാപങ്ങളെ കടപുഴക്കി എറിയാന്‍ പ്രാപ്തിയുള്ള കഥയായി മാറി.
നിലവിലുള്ള അനാചാരങ്ങളെയും പ്രമാണങ്ങളെയും എതിർക്കാൻ മലയാളീ അന്ന്മുതൽ പ്രാപ്‌തൻ ആയി.വായ കീറിയ ഈശ്വരൻ വായ്ക്ക് ഇരയും കല്പിച്ചിട്ടുണ്ടെന്ന വിശ്വാസം മലയാളീ യെ ലോകത്തിന്റെ ഏതുകോണിൽ പോയി ജീവിക്കാനുള്ള ആത്മ വിശ്വാസം നേടി കൊടുത്തു.
സുഹൃതുക്കളെ,
1985 ഈൽ ഇത്പോലെ ഒരു ദിവസം 4 ഓ 5 ഓ മലയാളീകുടുംബങ്ങൾ CT ഈൽ തുടങ്ങിയ ഒരു കുട്ടയിമഎന്ന് 32 കൊല്ലം താണ്ടി 450 ഈൽ പരംആളുകൾ പങ്കെടുക്കുന്ന ഒരു മഹാ സംരംഭം ആയിമാറിയിരിക്കുന്നു
നമ്മുടെ സംഘടനാ ഇന്ന് large enough to celebrate while remaining small enough to care എന്ന നിലയിലേക്ക് വന്നതിൽ നമ്മുക്ക്ഏവർകും സന്തോഷിക്കാം
ഈ വിജയത്തിന്റെ പ്രമുഖ അവകാശികൾ KACT യുടെ മെംബേർസ് ആയ നിങ്ങൾ ആക്കുന്നു. ഈഅവസരത്തിൽ ഞാൻ നിങ്ങൾക്കു നന്ദി പറയുന്നു. KACT പ്രോഗ്രാമിലേക്കു നിങ്കൾക്കു സ്വാഗതം.
ഇവിടെ സന്നിദ്ധർ ആയിരിക്കുന്ന അച്ഛൻ അമ്മ മാരോട് ഇ അവസരത്തിൽ രണ്ടു വാക്ക്. നിങ്കൽ നിഞ്ഞളുടെകുട്ടിക്കൾക്കു ചെറു പ്രായത്തിൽ തന്നെ പകർന്നു കൊടുത്ത അറിവ്. നമ്മുടെ സംസ്കാരത്തിന്നെ പറ്റിയും,നമ്മുടെ പൈതൃകത്തെ പറ്റിയും ഉള്ള അവ ബോധനം. അത് ഒന്നു കൊണ്ട് മാത്രം ആണ് നിഞ്ഞളുടെ കുട്ടികൾ KACT പോലെ ഉള്ള പരിപാർടികളിൽ പങ്കടുക്കയും വളരെ ഭംഗിയായി കേരളത്തിന്റെ സംസ്കാരവും കലകളുംഅവതരിപ്പികകയും ചെയുന്നത് . നിൻജൾക്കു ഈ അവസരത്തിൽ ഞാൻ നന്ദി പറയുന്നു. KACT പ്രോഗ്രാമിലേക്കുനിങ്കൾക്കു സ്വാഗതം.
ഈ അവസരത്തിൽ നമ്മുടെ നമ്മുടെ സ്പോൺസർമാരെ കുറിച്ചൂള്ള രണ്ടു വരി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.
KACT യുടെ സുഖകരമായ നടത്തിപ്പിനു സ്പോൺസർ മാർ ഒരു വലിയ പങ്കു തന്നെവഹിക്കുന്നു. 7 പ്ലാറ്റിനം , 4ഗോൾഡ് ഉം 5 സിൽവർ സ്പോൺസർ മറന്നുനമുക്ക് ഉള്ളത്. അതിൽ പലരും വളരെ വർഷമായി നമ്മുടെഅസോസിയേഷൻനെ സഹായിച്ചു വരുന്നു.
നിങ്ങൾ നമ്മുടെസ്പോന്സര്മാരുടെ സേവനങ്ങൾ പരമാവധി ഉപയോഗിക്കുക.സ്പോന്സര്മാരുടെ വിവരങ്ങൾനമ്മുടെ വെബ് സൈറ്റിലും, ഇവിടെ സ്ലൈഡ്ഷോ വഴിയും നിങ്ങൾക്കു കാണാം.
KACT യുടെ നടത്തിപ്പിന് നമ്മുക്ക് ശക്തിയും പ്രചോദനവും നൽകുന്നത് നമ്മളെ നിർലോഭമായി സഹായിക്കുന്നനമ്മുടെ സഹപ്രവർത്തകരാണ് (committee/board/volunteer). ഞാൻ എത്രെആവര്ത്തി പറഞ്ഞാലും അവരോടുള്ളകടപ്പാട് എനിക്ക് പറഞ്ഞുഅറിയിക്കാൻ കയില്ല.
അത് പോലെ നമ്മുടെ പ്രോഗ്രാം പാർട്ടിസിപ്പന്റ്സ്. നമ്മുടെഅസോസിയേഷന്റെ ഏറ്റവും വലിയ ശക്തി നമ്മുടെസഹോദരസഹോദിരിമാരാണ്. അവരുടെജോലി തെരക്കിന്ടയിൽ അവർ പല പ്രോഗ്രാംസ്ചെയ്യുന്നു,അവരുടെകുട്ടികളെ പങ്കടിപ്പിക്കുന്നു. ഇന്നത്തെ പ്രോഗ്രാംസിന്റെഗുണനിലവാരം കണ്ടാൽ അറിയാം അവർ എത്രഎഫ്ഫോട് എടിത്തിട്ടുണ്ടന്നു. അവർക്കു ഈ അവസരത്തിൽ ഞാൻ നന്ദി പറയുന്നു. ഞാൻ അധികം പറഞ്ഞുധീർപ്പിക്കുന്നില്ല
ഒരിക്കൽക്കൂടി; ഓണത്തെ സംബന്ധിച്ച മാനുഷികമായ മൂല്യങ്ങളിൽ അടിയുറച്ച് നിന്നുകൊണ്ട് KACT യുടെപ്രതിനിധി ആയി നിൻജൾക്കു ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ പങ്കുവയ്‌ക്കുന്നു.
നന്ദി നമസ്കാരം.
No comments:
Post a Comment